അൻസിബ ഹസൻ, ടിനി ടോം

 
Kerala

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കോടതിയുടെ നിർദേശം

അൻസിബയുടെ പരാതിയിൽ തെളിവില്ലെന്നും അതിനാൽ കേസെടുക്കാനാവില്ലെന്നുമായിരുന്നു കടവന്ത്ര പൊലീസിന്‍റെ റിപ്പോർട്ട്

Namitha Mohanan

കൊച്ചി: നടൻ ടിനി ടോമിനെതിരേ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. എറണാകുലം ജില്ലാ സെഷൻസ് കോടതിയാണ് വർഗീയ പരാമർശത്തിൽ കേസെടുക്കാൻ നിർദേശിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം എല്ലാ പരാതികളും അന്വേഷിക്കാനും കോടതിയുടെ നിർദേശത്തിൽ പറയുന്നു.

അൻസിബയുടെ പരാതിയിൽ തെളിവില്ലെന്നും അതിനാൽ കേസെടുക്കാനാവില്ലെന്നുമായിരുന്നു കടവന്ത്ര പൊലീസിന്‍റെ റിപ്പോർട്ട്. അൻസിബയുടെയും ടിനി ടോമിന്‍റെയും മൊഴികളെടുത്ത ശേഷമാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഇതു തള്ളിയ കോടതി കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം