Kerala

കൊവിഡ് കേസുകൾ വർധിക്കുന്നു: കേരളമടക്കം 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ന്യൂഡൽഹി : കൊവിഡ് കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. കേസുകളുടെ വർധന തടയുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണാണു സംസ്ഥാനങ്ങൾക്കു കത്തയച്ചത്. പ്രാദേശികമായ കൊവിഡ് വ്യാപനം ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നു.

പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവ കാര്യക്ഷമമാക്കണമെന്നു കേന്ദ്രം വ്യക്തമാക്കുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണു കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണു രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയിൽ കേരളം, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാലു മാസത്തിനു ശേഷം വ്യാഴാഴ്ച രാജ്യത്താകമാനം 700നു മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു