PMA Salam file
Kerala

പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ച് സിപിഎം; തീരുമാനം കൂടിയാലോചനകൾക്കു ശേഷമെന്ന് സലാം

സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേേക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ച് സിപിഎം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.എം.എ സലാം ക്ഷണം സ്വീകരിച്ചു. റാലിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകൾക്കുശേഷം നേതൃത്വം പ്രഖ്യാപിക്കുമെന്നും സലാം വ്യക്തമാക്കി.

സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ കൂടിയാലോചിച്ചില്ല. എങ്കിലും, വിളിച്ചാൽ സ്വാഭാവികമായും പോകാവുന്നതാണ്. എല്ലാവരും ഒരുമിച്ചു നിൽകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം