എം.എം. ലോറൻസ് file image
Kerala

എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടു നൽകാം; ആശ ലോറൻസിന്‍റെ ഹർജി തള്ളി ഹൈക്കോടതി

മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിന്‍റെ ആവശ്യം

Namitha Mohanan

കൊച്ചി: ലോറൻസിന്‍റെ മൃതദേഹം മെഡിക്കൾ കോളെജിന് വിട്ടുനൽകുന്നതിനെതിരേ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

തന്‍റെ മൃതദേഹം വൈദ്യപരിശോധനയ്ക്ക് വിട്ടു നൽകണമെന്ന് 2 ആളുകളോട് ലോറൻസ് ആവശ്യപ്പെട്ടെന്ന് വാദം അവശ്വസിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിന്‍റെ ആവശ്യം. സെപ്റ്റംബർ 21 നായിരുന്നു ലോറൻസിന്‍റെ അന്ത്യം. 2

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ