.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
P V Anwar file
Kerala

'ചെങ്കൊടി തൊട്ട് കളിക്കണ്ട'; അൻവറിനെതിരേ നിലമ്പൂരിൽ സിപിഎം പ്രതിഷേധം

എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പി.വി. അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു

Namitha Mohanan

മലപ്പുറം: നിലമ്പൂരിലും മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും പി.വി. അൻവര്‍ എംഎല്‍എക്കെതിരെ സിപിഎം പ്രവര്‍ത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. അൻവറിനെതിരേ കൊലവിളി മുദ്രാവാക്യങ്ങളുമായി നീങ്ങിയ പ്രവർത്തകർ അദ്ദേഹത്തിന്‍റെ കോലം പലയിടങ്ങളിലും കത്തിച്ചു. ഏരിയാ തലത്തില്‍ പ്രതിഷേധ പ്രകടനത്തിന് സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തതിനെ തുടർന്നായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങിയത്.

നിലമ്പൂര്‍ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. "ചെങ്കൊടി തൊട്ട് കളിക്കണ്ട' എന്നെഴുതിയ ബാനറും അന്‍വറിന്‍റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങിയത്. കൊലവിളി മുദ്രാവാക്യങ്ങളുമായി നടന്ന പ്രകടനത്തിനൊടുവിൽ അൻവറിന്‍റെ കോലം കത്തിച്ചു.

എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പി.വി. അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറത്തും സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയിൽ എടവണ്ണ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കായിരുന്നു പ്രകടനം.

കേരളമടക്കം 5 സംസ്ഥാനങ്ങൾ‌ ഇലക്ഷൻ ചൂടിലേക്ക്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് 4 ന്

കവടിയാർ കൊട്ടാരത്തിലെ അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി; പരാതി നൽകി ഗൗരി ലക്ഷ്മി ബായ്

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

തരൂരിനും അതൃപ്തി; തിരുവനന്തപുരത്തെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതായി പരാതി

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത