ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സിപിഎം

 
Kerala

ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സിപിഎം; കള്ളക്കഥയെന്ന് കോൺഗ്രസ്

ഗൂഡാലോചനയുടെ ഭാഗമെന്ന് ടി.സിദ്ധിഖ്

Jisha P.O.

വയനാട്: ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ ടി.സിദ്ധിഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ വാങ്ങി.

പക്ഷേ ഇതുവരെയും സിദ്ധിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു.

ജില്ല സെക്രട്ടറി റഫീഖ് കള്ളം പറയുകയാണെന്ന് സിദ്ധിഖ് തിരിച്ചടിച്ചു. സിപിഎം നേതാക്കൾ ബോധപൂർവം കള്ളം പ്രചരിപ്പിക്കുകയാണ്. സിഎംഡിആർഎഫിലേക്ക് പണം കൊടുത്തില്ലെന്നാണ് ആദ്യം പറഞ്ഞത്. ടൗൺഷിപ്പ് ഉദ്ഘാടനവേദിയിൽ കൂവി തോൽപ്പിക്കാൻ ശ്രമിച്ചു. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ധിഖ് പറഞ്ഞു

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്