രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. ഡിജിപിക്കും പല സ്റ്റേഷനുകളിലായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് വിശദീകരണം. പരാതികൾ ഉന്നയിച്ച സ്ത്രീകളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും, ഗർഭം ധരിച്ച സ്ത്രീയെ കൊന്നു കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കു പിറകെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
രാഹുലിനെതിരേ ഇതുവരെ നേരിട്ട് പരാതികൾ ഒന്നും ലഭിക്കാതെയിരുന്നതിനാലാണ് കേസെടുക്കാതിരുന്നത്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയിരുന്നു.