ഡേറ്റാ സെന്‍റര്‍ നവീകരണം: കറന്‍റ് ബിൽ ഞായറാഴ്ച ഓൺലൈനായി അടയ്ക്കാനാകില്ല 
Kerala

ഡേറ്റാ സെന്‍റര്‍ നവീകരണം: കെഎസ്ഇബിയുടെ ഓൺലൈന്‍ സേവനങ്ങൾ ഞായറാഴ്ച ഭാഗികമായി മുടങ്ങും

1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസം

Ardra Gopakumar

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റ ഭാഗമായി ഇന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ഭാഗികമായി മുടങ്ങും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസം നേരിട്ടേയ്ക്കാം.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫിസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും ഈ സമയപരിധിയില്‍ തടസപ്പെടാനിടയുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി