പണം ആവശ്യപ്പെട്ട് തന്‍റെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നു; ആഭ്യന്തര വകുപ്പിന് പരാതി നൽകി എ. ജയതിലക് 
Kerala

പണം ആവശ്യപ്പെട്ട് തന്‍റെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നു; ആഭ്യന്തര വകുപ്പിന് പരാതി നൽകി എ. ജയതിലക്

സൈബര്‍ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: പണം ആവശ്യപ്പെട്ട് തന്‍റെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ആഭ്യന്തര വകുപ്പിന് പരാതി നൽകി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്.ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സൈബര്‍ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ടോടെയാണ് ജയതിലക് പരാതി നൽകിയത്. കുറച്ചു ദിവസമായി വ്യാജ നമ്പര്‍ ഉപയോഗിച്ച് തന്‍റെ പേരിൽ പരിചയപ്പെടുത്തികൊണ്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുന്നുണ്ടെന്നും പണം അയക്കാനാണ് ആവശ്യപ്പെടുന്നതെന്നുമാണ് പരാതി. താൻ അവശനിലയിലാണെന്നും പണം ആവശ്യമുണ്ടെന്നും ഉടനെ തിരിച്ചുനൽകാമെന്നും പറഞ്ഞാണ് സന്ദേശമെന്നും പരാതിയിൽ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ