death news 
Kerala

ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു

അടൂർ: ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി ഗോവിന്ദനാണ് (60) തിങ്കളാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായത്. മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ കാണാതായ ഇയാളെ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു.

ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്തത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഗോവിന്ദനെ കണ്ടെത്താനായില്ല. മഴയും, വെളിച്ചക്കുറവും മൂലം തികളാഴ്ച തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു