കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം  
Kerala

കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞു

എസ് എൻ ജം​ഗ്ഷനിൽ നിർത്തിയിട്ട കാറിന്‍റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ് എൻ ജം​ഗ്ഷനിൽ നിർത്തിയിട്ട കാറിന്‍റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് തുമ്പ പൊലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കുമുണ്ടെന്നാണ് വിവരം. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു