രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരേ കേസെടുത്തു

 

file image

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരേ കേസെടുത്തു

പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷിന്‍റെ പരാതിയിലാണ് നടപടി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു.

ബിജെപി പാലക്കാട് ജില്ലാ അധ‍്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനകുട്ടൻ എന്നിവർക്കെതിരേയാണ് വീഡിയോ ദൃശ‍്യങ്ങൾ പരിശോധിച്ച് കേസെടുത്തിരിക്കുന്നത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷിന്‍റെ പരാതിയിലാണ് നടപടി.

പാലക്കാട് നഗരസഭയിലെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേരിടാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനിടെയായിരുന്നു കൊലവിളി പ്രസംഗം.

രാഹുലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നും രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്തു കാണേണ്ടി വരുമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ ഭീഷണി.

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

"മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു''; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ഇടിമിന്നലിന് സാധ്യത, അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴ

ഝാർഖണ്ഡിൽ നാലു ഭീകരർ പിടിയിൽ; പ്രതികൾക്ക് പാക്കിസ്ഥാനുമായി ബന്ധം