Kerala

'ദി കേരള സ്റ്റോറി' സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ: 'ദി കേരള സ്റ്റോറി' സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പേകുന്ന വഴിയാണ് അപകടമുണ്ടായത്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഭയക്കാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച 'ഹിന്ദു ഏക്താ യാത്രാ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരം അടങ്ങുന്ന സംഘം യാത്ര തിരിച്ചത്. അപകടത്തെത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.

''ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് കരിംനഗറിൽ നടക്കുന്ന യുവജനസംഗമത്തിൽ പങ്കെടുക്കാൻ തിരിച്ചത്. നിർഭാഗ്യവശാൽ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലുള്ളവരോട് ക്ഷമ ചോദിക്കുന്നുവെന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തതെന്നും'', സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ