വന്ദന ദാസ് കൊലപാതകം; പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് file image
Kerala

വന്ദന ദാസ് കൊലപാതകം; പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

ഹർജി തീർപ്പാക്കും വരെ കേസിലെ വിചാരണ നടപടികൾ നിർത്തി വെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക കേസിലെ പ്രതി സന്ദീപിന്‍റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. റിപ്പർട്ട് സമർപ്പിക്കാനായി കൂടുതൽ സമയവും സംസ്ഥാനം ആവശ്യപ്പെട്ടിടുണ്ട്. എന്നാൽ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹർജി തീർപ്പാക്കും വരെ കേസിലെ വിചാരണ നടപടികൾ നിർത്തി വെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്‍റെ ആവശ്യം അംഗീകരിച്ചില്ല. സന്ദീപ് സമർപ്പിച്ച ഹർജിയുടെ പകർപ്പ് സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പകർപ്പ് എത്രയും വേഗം കൈമാറാൻ കോടതി നിർദ്ദേശം നൽകി. ഡിസംബർ 13ന് കേസ് വീണ്ടും പരിഗണിക്കും.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത