ജി. സുധാകരൻ | ജെയിംസ് സാമൂവൽ

 
Kerala

"വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്"; ജി. സുധാകരനെതിരേ നിയമ നടപടിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

"രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞു, മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്"

Namitha Mohanan

ആലപ്പുഴ: ജി. സുധാകരനെതിരേ നിയമ നടപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ. പത്തു ദിവസത്തിനകം പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന് വക്കീൽ നോട്ടീസ് അയക്കും. മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടാണ് രാഷ്ട്രീയ പ്രവർ‌ത്തനം നടത്തുന്നതെന്ന പ്രസ്താവനയ്ക്കെതിരേയാണ് ജെയിംസ് സാമൂവൽ രംഗത്തെത്തിയത്.

രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞു, മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് സുധാകരനുള്ളതെന്നും എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി