വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

സമര സമിതി നേതാക്കൾക്കൊപ്പം ഹർഷിന ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
 harsheena facebook post against veena george

കെ.കെ. ഹർഷിന

Updated on

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളെജ് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ കെ.കെ. ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സമര സമിതി നേതാക്കൾക്കൊപ്പം ഹർഷിന ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.

അതിനു പിന്നാലെയാണ് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകിയതായി ഹർഷിന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ തന്നെ ജോലി നൽകുമെന്നും നിയമന ഉത്തരവ് ഉടൻ കൈമാറുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

 harsheena facebook post against veena george
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ഹർഷിന

ഹർഷിനയുടെ സമരം എൽഡിഎഫ് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് അന്നത്തെ സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹർഷിന അതു സ്വീകരിച്ചിരുന്നില്ല. തുടർചികിത്സയ്ക്കായി ഭീമമായ ചെലവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർഷിന വാഗ്ദാനം നിരസിച്ചത്.

logo
Metro Vaartha
www.metrovaartha.com