"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

 

file image

Kerala

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

"സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തീരുമാനം ഏകപക്ഷീയമാണ്"

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന പ്രഖ്യാപനം യുഡിഎഫ് പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യപ്പെട്ടു.

"സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തീരുമാനം ഏകപക്ഷീയമാണ്. അത് പൊതു ഗതാഗതത്തെ തകർക്കും. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബസുകൾക്ക് വിദ്യാർഥികളെ മാത്രം കൊണ്ടുപോവേണ്ട അവസ്ഥ വരും.

കർണാടകയിലും തമിഴ്നാട്ടിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സ്ഥിതി അതല്ല. സൗജന്യ യാത്ര നിയമമാവും മുൻപ് സ്വകാര്യ ബസ് ഉടമകളുമായി സംസാരിക്കണം". അദ്ദേഹം പറഞ്ഞു.

വീണയെ വിടാതെ ഇഡി; ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു

നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്‌

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

തലയില്‍ ചൂടുപായസം വീണ സംഭവം; അന്വേഷണം വേണ്ടെന്നു പറഞ്ഞ് ഡിജിപിക്ക് കത്ത് നല്‍കി മന്ത്രി ബിന്ദു കൃഷ്ണ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് കക്ഷി ചേരും