ഫസൽ ഗഫൂർ

 
Kerala

ഫസൽ ഗഫൂർ ഇഡിയുടെ കസ്റ്റഡിയിൽ ; കസ്റ്റഡിയിലെടുത്തത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്

ഇ ഡിയുടെ നടപടി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ

Jisha P.O.

കൊച്ചി: എംഇഎസ് പ്രസിഡന്‍റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ​ഗഫൂ‍ർ.

കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ വെച്ച് ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു.

നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക്‌ മുന്നിൽ ഹാജരാകാത്തതിനാൽ വെള്ളിയാഴ്ച വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ഫസൽ ഗഫൂറിനെ ഇ ഡി ചോദ്യം ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇ ഡിക്ക് മുന്നിൽ ഹാജരാകണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.

രാഹുലിനെതിരായ കേസ് ;പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം.ഹസൻ

രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

രാഹുൽ സ്വന്തം രാഷ്ട്രീയഭാവി ഇല്ലാതാക്കി; കോൺഗ്രസ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

അന്തസ് ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം ;രാഹുലിനെതിരേ വി.ശിവൻകുട്ടി