ഡിസംബർ നാലിനകം പൂർത്തിയാക്കണം

 
Kerala

എസ്ഐആർ; എന്യൂമറേഷൻ ഫോം സ്വീകരിക്കൽ ഡിസംബർ നാലിനകം പൂർത്തിയാക്കണം

സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വൈ ഫൈ സൗകര്യം സജ്ജമാക്കും

Jisha P.O.

തിരുവനന്തപുരം: എസ്ഐആറിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ എന്യൂമറേഷൻ ഫോം സ്വീകരിക്കൽ വേഗത്തിൽ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.സമയക്രമത്തിൽ മാറ്റമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്നാണ് ബിഎൽഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയതായാണ് വിവരം. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കലക്റ്റർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദേശം നല്‍കി. എസ്ഐആറിനെതിരേ കോൺഗ്രസും, സർക്കാരും, ലീഗും കോടതിയെ സമീപിച്ചിട്ടുണ്ട്. തദേശ തെരഞ്ഞെടുപ്പിനിടെ എസ്ഐആർ നടപ്പാക്കരുതെന്നാണ് ഹർജി‍യിലെ ആവശ്യം.

ആശ്വാസം; സ്വർണ വില ഇടിഞ്ഞു, പവന് 1,238 രൂപയുടെ കുറവ്

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കൗൺസിലർമാർക്കെതിരായ പരാതിയിൽ നടപടി സ്വീകരിച്ചില്ല; പാലത്തായി പീഡനക്കേസിൽ കെ.കെ. ശൈലജക്കെതിരേ കോടതി