വയനാട് തുരങ്കപാതയ്ക്കുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി

 
Kerala

വയനാട് തുരങ്കപാതയ്ക്കുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി

വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

Jisha P.O.

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2018, 2019, 2024 എന്നി വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്കനിർമാണം നടക്കുന്നത്.

മുണ്ടക്കൈ, ചൂരൽ മല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്നുപോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത് എന്നും ഹർജിയിൽ‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരേ വയനാട് പദ്ധതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സുപ്രീംകോടതിയിലെ അപ്പീൽ

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!