EP Jayarajan 
Kerala

'ഡാഷ് മോനെ' എന്നാൽ 'പൊന്നു മോനേ' എന്നാണ്; മുഖ്യമന്ത്രിയുടേത് മൃദുലമായ പ്രയോഗമെന്ന് ഇ.പി. ജയരാജൻ

രേവന്ത് റെഡ്ഡി പിണറായി വിജയനെതിരേ പറഞ്ഞതിനു കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകരണമാ‍യിരുന്നു

Namitha Mohanan

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചതെന്നും അതൊരു മൃദുവായ പ്രയോഗമാണെന്നുമാണ് ജയരാജൻ പറയുന്നത്.

രേവന്ത് റെഡ്ഡി പിണറായി വിജയനെതിരേ പറഞ്ഞതിനു കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകരണമാ‍യിരുന്നു. എന്നാലത് പിണറായി ചെയ്തില്ലെന്നും ജയരാജന്‍ പറഞ്ഞു. രേവന്ത് റെഡ്ഡിയെ കൊണ്ട് അത് പറയിച്ചതാവും.

മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇപി വ്യക്തമാക്കി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി