Kerala

ഹൃദ്രോഗ ചികിത്സ മേഖലയിലെ മികച്ച പ്രവർത്തനം; ആസ്റ്റർ മെഡ് സിറ്റിക്ക് ലോകോത്തര അംഗീകാരം

കൊച്ചി: കേരളത്തിൻ്റെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച ആസ്റ്റർ മെഡ്സിറ്റിക്ക് ആഗോള അംഗീകാരം. ഏഷ്യാ പസഫിക് മേഖലയിൽ ഹൃദ്രോഗ ചികിത്സയിൽ ഏറ്റവും മികവ് പുലർത്തുന്ന 100 ആശുപത്രികളുടെ പട്ടികയിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി മെഡ് സിറ്റി ഇടം പിടിച്ചത്. ഈ അംഗീകാരം ലഭിച്ച കേരളത്തിലെ ഏക ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി.

ലോക പ്രശസ്ത മാധ്യമ സ്ഥാപനമായ ന്യൂസ് വീക്കും പ്രമുഖ അനലറ്റിക്കൽ സർവേ ഗ്രൂപ്പായ സ്റ്റാറ്റിസ്റ്റയും ചേർന്നായിരുന്നു മികച്ച ആശുപത്രികളെ കണ്ടെത്താൻ സർവേ നടത്തിയത്. 2023ലെ ഏഷ്യാ പസഫിക് മേഖലയിലെ (എ.പി.എ.സി) മികച്ച 100 സ്പെഷ്യലൈസ്ഡ് ആശുപത്രികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പട്ടികയിൽ 49മതുള്ള ആസ്റ്റർ രാജ്യത്ത് ഒൻപതാം സ്ഥാനത്താണ്.

ഓസ്ട്രേലിയ, ഇന്ത്യ, ഇൻഡോനേഷ്യ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. മേഖലയിലെ 8000ഓളം വരുന്ന ആരോഗ്യ വിദഗ്ധരും ആശുപത്രി അധികൃതരും ചേർന്ന് നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. അത്യാധുനിക സൗകര്യങ്ങൾ, നൂതന ചികിത്സകൾ, ഉയർന്ന വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഡോക്ടർമാർ തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിക്ക് തുണയായത്. കാർഡിയോളജി, ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്കുലർ സർജറി, കാർഡിയാക് സർജറി, ഹാർട്ട് ട്രാൻസ്പ്ലാൻറ്, മുതിർന്നവർക്കും കുട്ടികൾക്കും കാർഡിയാക് റീഹാബിലിറ്റേഷൻ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കാർഡിയാക് സയൻസസ് സെന്ററിലുള്ളത്. ഓരോ വർഷവും പതിനായിരക്കണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്.

ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനമെന്ന നിലയിൽ രോഗികൾക്ക് നൽകുന്ന ഏറ്റവും നല്ല പരിചരണത്തിന്റെയും അവരോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.ആരോഗ്യ സംരക്ഷണ മേഖലയിലെ മികവിന് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂതനമായ ചികിത്സകളിലൂടെയും വ്യക്തിഗത പരിചരണത്തിലൂടെയും ഹൃദയാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും സദാസന്നദ്ധരാണെന്ന് ആസ്‌റ്റർ ഡി.എം ഹെൽത്ത്‌കെയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. നിതീഷ് ഷെട്ടി കൂട്ടിചേർത്തു

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശേരിയില്‍ പിടിയില്‍

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു