കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും തദ്ദേശീയരും തമ്മിലുള്ള തർക്കമാണ് പ്രതിഷേധത്തിനു കാരണമായത്.
കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം
കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

ന്യൂഡൽഹി: കിർഗിസ്ഥാനിൽ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മൂന്നു പാക് വിദ്യാർഥികൾ കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. കിർഗിസ്ഥാനിൽ താമസിക്കുന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര മന്ത്രാലയം ജാഗ്രത പാലിക്കാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും തദ്ദേശീയരും തമ്മിലുള്ള തർക്കമാണ് പ്രതിഷേധത്തിനു കാരണമായത്.

ഇതേത്തുടർന്ന് കിർഗിസ്ഥാന്‍റെ തലസ്ഥാനമായ ബിഷ്കേക്കിലെ തെരുവുകളിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമാക്കി ആക്രമണം വ്യാപിക്കുകയാണ്. ഇന്ത്യൻ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾക്കു നേരെയും ആക്രമണം നടക്കുന്നുണ്ട്. കിർഗിസ്ഥാനിൽ 15,000ത്തിൽ അധികം ഇന്ത്യൻ വിദ്യാർഥികളുണ്ട്.

Trending

No stories found.

Latest News

No stories found.