ഷാജൻ സ്കറിയ, പി.പി. ദിവ്യ

 
Kerala

വ്യാജ പ്രചരണം; ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് പി.പി. ദിവ്യ

അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്.

Megha Ramesh Chandran

കണ്ണൂർ: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്നാരോപിച്ചാണ് നിയമ നടപടി.

23 തവണ ബിനാമി ഇടപാടിനായി ദിവ്യ വിദേശയാത്ര നടത്തിയെന്നായിരുന്നു ഷാജൻ സ്കറിയ പ്രചരിപ്പിച്ചത്. എന്നാൽ താൻ രണ്ട് തവണ മാത്രമാണ് വിദേശയാത്ര നടത്തിയത്. പാർട്ടിയുടെ നിർദേശ പ്രകാരം പാർട്ടി പരിപാടിയിലാണ് പങ്കെടുത്തതെന്ന് ദിവ്യ തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയത് പിൻ വലിക്കണമെന്നും, 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ഷാജൻ സ്കറിയയ്ക്ക് നോട്ടീസ് അയച്ചത്. അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

23വിദേശ യാത്രയും.... മറുനാടനുള്ള വക്കീൽ നോട്ടീസും

ചാഞ്ഞ കൊമ്പിൽ ചാടിക്കയറാം എന്നൊരു ചൊല്ലുണ്ട് വടക്ക്

വല്ലാതെ കളിച്ചാൽ എല്ലൂരി ഓടിക്കും എന്നൊരു പുതു ചൊല്ലുമുള്ള നാടാണ് കണ്ണൂര്

പി പി ദിവ്യ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയ ശേഷം 23 വിദേശ യാത്ര ബിനാമി ഇടപാടിനായി പോയെന്നു കണ്ടുപിടിച്ച മറുനാടൻ ഷാജൻ സക്കറിയക്ക് അഡ്വ. വിശ്വൻ വക്കീൽ മുഖേനെ ഒരു നോട്ടീസ് വിട്ടിട്ടുണ്ട്...

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയതിനു ശേഷം ഞാൻ വിദേശയാത്ര ചെയ്തത് രണ്ടു തവണ മാത്രം ആയിരുന്നു..

KMCC ദുബായിയിൽ വെച്ച് നടത്തിയ പരിപാടിയിലും, കണ്ണൂർ പ്രവാസി കൂട്ടായ്മ wake നടത്തിയ പരിപാടിയിലും...

ഈ രണ്ടു പരിപാടിയും അവരുടെ സംഘടന ക്ഷണിച്ചത് പ്രകാരം സിപിഐ എം സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരം ആണ് ഞാൻ പങ്കെടുത്തത്.

രണ്ടു യാത്ര 23 ആകുന്ന മറുനാടൻ മാജിക്ക് എന്താണെന്നു

എത്രയാലോചിച്ചിട്ടും മനസിലായിട്ടില്ല.. ഒന്ന് വിളിച്ചു ചോദിച്ചിരുന്നേൽ ഞാൻ എന്‍റെ പാസ്പോർട്ട്‌ കോപ്പി അയച്ചു തരുമായിരുന്നല്ലോ.. ഈ രാജ്യത്തെ ഭരണഘടന നമ്മുടെ അഭിപ്രായ സ്വന്ത്രത്തിനു തരുന്ന സംരക്ഷണവും, നീതിയുക്തമായ കാര്യങ്ങൾക്കു ജൂഢിഷ്യറിയുടെ പരിരക്ഷയും ഉള്ളത് കൊണ്ട്, ഷാജന്‍റെ മഞ്ഞ ചാനലിൽ എന്നെ കുറിച്ച് നടത്തിയ അപവാദ പ്രചരണം കൊണ്ട് എനിക്കുണ്ടായ അപമാനത്തിന് നിയമപരമായ നടപടി ആവശ്യപ്പെട്ടു ഒരു നോട്ടീസ് അയച്ചിട്ടുണ്ട്...

നിയൊക്കെ ഇതും വീഡിയോ ആക്കി വീണ്ടും കാശുണ്ടാക്കും, നാണം കെട്ടവന്‍റെ എവിടേയോ ആൽ മുളച്ചാൽ അതുംഒരു തണൽ എന്നോ മറ്റോ പറയും പോലെ. പിന്നെ എന്‍റെ ബിനാമിയും, പെട്രോൾ പമ്പും ഏക്കർ കണക്കിന് ഭൂമിയും, കോടിക്കണക്കിനു സമ്പാദ്യവുമൊക്കെ ചികഞ്ഞു നടക്കുന്നവർ ദയവു ചെയ്തു നിങ്ങൾ തന്നെ ഇടപെട്ടു അതൊക്കെ എന്‍റെ പേരിൽ ആക്കാൻ എന്നെയൊന്നു സഹായിക്കണം...

പ്ലീസ് അഭ്യർഥനയാണ്.

കൂടിയ ഉമ്മാക്കിയുമായി വീണ്ടും വരുമെന്നറിയാം. ഇനിയും ഒന്നെ നിന്നെപോലുള്ളവരോടൊക്കെ പറയാനുള്ളു മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു, കനം ഇല്ലാത്തോണ്ട് തന്നെ നീയൊക്കെ കൊണ്ടുവരുന്ന ഏതു ഉമ്മാക്കിയയും നേരിടാനുള്ള കരുത്തു ഈ പ്രസ്ഥാനത്തിൽ ഇത്രെയുംകാലത്തെ പോരാട്ടം കൊണ്ട് നേടിയിട്ടുണ്ട്

അപ്പൊ ശെരി കാണാം

കാണണം

നടുക്കടലിൽ നങ്കൂരമിടുന്ന നാവികർക്ക്

വേലിയേറ്റത്തെ പറ്റി സ്റ്റഡി ക്ലാസെടുക്കരുത്.

സാറൊന്ന് ഗവേഷിച്ച് നോക്ക് ...

(വക്കീൽ നോട്ടീസിന്‍റെ കോപ്പി കമന്‍റ് ബോക്സിൽ ഉണ്ട്)

ആൻഡമാനിൽ പ്രകൃതിവാതക ശേഖരം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? എന്നാൽ ഇന്ത‍്യ പാക് മത്സരം ലൈവായി കാണാം

വാവരെ മോശമായി ചിത്രീകരിച്ചെന്ന കേസ്; ശാന്താനന്ദയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

രാഹുൽ ഗാന്ധി തെക്കേ അമെരിക്കയിലേക്ക്; 4 രാജ്യങ്ങൾ സന്ദർശിക്കും

''എൻഎസ്എസിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയം'': ഹിന്ദു പാർലമെന്‍റ്