കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്
കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
വാടക കെട്ടിടത്തിലായിരുന്നു താത്ക്കാലിക അങ്കണവാടി പ്രവർത്തിപ്പിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.