മകളെ ഉപദ്രവിക്കുന്നത് പതിവാക്കി, താക്കീത് ചെയ്തിട്ടും നിർത്തിയില്ല; മരുമകനെ വെട്ടി അച്ഛൻ‌

 
Kerala

മകളെ ഉപദ്രവിക്കുന്നത് പതിവാക്കി, താക്കീത് ചെയ്തിട്ടും നിർത്തിയില്ല; മരുമകനെ വെട്ടി അച്ഛൻ‌

ഗുരുതരമായി പരുക്കേറ്റ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Manju Soman

തിരുവനന്തപുരം: മകളെ സ്ഥിരമായി ഉപദ്രവിക്കുന്ന മരുമകനെ വെട്ടി പിതാവ്. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മകളുടെ ഭർത്താവിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മോജോ സ്ഥിരമായി മകളെ ഉപദ്രവിക്കുന്നത് ദാസ് കാണാറുണ്ട്. തുടർന്ന് മകളെ ഉപദ്രവിക്കരുതെന്ന് മോജോക്ക് താക്കീത് നൽകിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാൾ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ടാണ് ദാസ് മോജോയെ വെട്ടി വീഴ്ത്തുകയായിരുന്നു.

മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് എത്തി. ഇതിനിടെ കൂട്ടപ്പൂവില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മോജോ നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ദാസിനെതിരെയും ക്രിമിനൽ കേസുകളുണ്ട്.

പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേത്; ധവളപത്രം മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചു

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളെജിനെതിരേ ചികിത്സാ പിഴവ് ആരോപണം

ഇന്ത‍്യൻ ടി20 ടീമിന്‍റെ ക‍്യാപ്റ്റനാകാൻ ശ്രേയസ്? സഞ്ജുവിന് സ്ഥിരതയില്ലെന്ന് സെലക്റ്റർമാർ

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡോക്റ്റർക്ക് സസ്പെൻഷൻ

നവീന്‍ ബാബുവിന്‍റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം