Kerala

ആലപ്പുഴയിലും മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ ഗോഡൗണിൽ തീപിടുത്തം

മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീപടരുന്നതിനു മുമ്പ് അണച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ ഗോഡൗണിൽ തീപിടുത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടുത്തമുണ്ടായത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീപടരുന്നതിനു മുമ്പ് അണച്ചു. പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപടർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പൂർണമായും നിയന്ത്രണവിധേയമാക്കി. 30000 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ നശിച്ചതെന്നാണ് നിഗമനം.

രണ്ടാഴ്ചയ്ക്കിടെ കെഎംഎസ്സിഎലിന്‍റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കെട്ടിടത്തിലും തീപിടിച്ചിരുന്നു. തിരുവനന്തപുരത്തെ രക്ഷാപ്രവർത്തനത്തിനിടെ ഫയർമാന്‍റെ ജീവനും നഷ്ടമായിരുന്നു.

തിരുവനന്തപുരത്തെ തീപിടുത്തത്തിന് പിന്നാലെ അഗ്നിരക്ഷാ സേന ആലപ്പുഴയിലും പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളില്ല എന്നായിരുന്നു വിലയിരുത്തൽ.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ