ചുങ്കം പുഴയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ 
Kerala

വാൽപ്പാറ ചുങ്കം പുഴയിൽ 5 കോളെജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോയമ്പത്തൂര്‍ എസ്.എന്‍.വി. കോളേജിലെ ബിരുദ വിദ്യാർഥികളാണ് മരിച്ചത്

വാൽപ്പാറ: കോയമ്പത്തൂരില്‍ നിന്ന് വാല്‍പ്പാറയിലേക്ക് വിനോദയാത്രക്കെത്തിയ അഞ്ച് കോളേജ് വിദ്യാർഥികൾ ഷോളയാര്‍ ചുങ്കം പുഴയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ എസ്.എന്‍.വി. കോളേജിലെ ബിരുദ വിദ്യാർഥികളായ റാഫേല്‍ (19),ധനുഷ് (20),ശരത് (19),അജയ് (20),വിജയ്(20)എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഫയര്‍ഫോഴ്‌സെത്തിയാണ് മുങ്ങിയെടുത്തത്.

രാവിലെ അഞ്ച് മോട്ടോര്‍ ബൈക്കിലായി പത്ത് വിദ്യാർഥികളാണ് വാൽ‌പ്പാറയിലെത്തിയിരുന്നത്. വൈകിട്ടോടെ തിരിച്ച് പോകുന്ന വഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

പ്രാദേശിക ഉത്പന്നങ്ങൾക്കു വേണ്ടിയുള്ള ആഹ്വാനവുമായി വ്യാപാരികൾ

ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ ബലാത്സംഗം ചെയ്തു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

യുക്രെയ്ന്‍ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം

6-ാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർഥി ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു