Kerala

കരിപ്പൂർ വിമാനത്താവളത്തിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറക്കി: പ്രതിഷേധവുമായി യാത്രക്കാർ

കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി പകൽ വിമാനമിറങ്ങുന്നില്ല

MV Desk

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറക്കിയത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഇതോടെ യാത്ര‌ക്കാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി പകൽ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി