ഫോർട്ട് കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരുക്ക് 
Kerala

ഫോർട്ട് കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരുക്ക്

ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് സംഭവം

Namitha Mohanan

കൊച്ചി: നടപ്പാത നിർമ്മാണത്തിനായി തുറന്നിട്ടിരുന്ന കാന‍യിൽ വീണ് ഫ്രഞ്ച് പൗരന് പരുക്ക്. ചികിത്സക്കായി എത്തിയ ഫ്രഞ്ച് സ്വദേശി ലാൻഡനാണ് പരുക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് സംഭവം. കാനയിൽ വീണ ലാൻഡനെ നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

നിലവിൽ ലാൻഡൻ കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം. തകർന്നു കിടക്കുന്ന നടപ്പാതയെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്.

ഇടുക്കിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയിൽ ഇളവ്

"പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന്‍റെ പിന്മാറ്റം സ്കൂളുകളെ തകർക്കാൻ": ജോർജ് കുര‍്യൻ

സ്റ്റേഡിയത്തിന്‍റെ നിറം മാറ്റി; 66 ലക്ഷം വെള്ളത്തിലായി!

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,400 രൂപ കുറഞ്ഞു