Kerala

സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന പ്രാബല്യത്തിൽ

ഒന്നാം തീയതിയോടെ പെട്രോളിന് 107.50 രൂപയും ഡീസലിന് 96.53 രൂപയുമാവും

MV Desk

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന പ്രാബല്യത്തിൽ വരും. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിലെ വില. ഇത് ഒന്നാം തീയതിയോടെ പെട്രോളിന് 107.50 രൂപയും ഡീസലിന് 96.53 രൂപയുമാവും.

സാമൂഹിക സുരക്ഷ ഫണ്ടിലേക്കാണ് ഇന്ധന സെസ് തുക പോവുന്നത്. കിഫ്ബി ഇനത്തിൽ നിലവിൽ ഒരു രൂപ ഇടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ സെസും. 25 പൈസയാണ് ഒരു ലിറ്ററിന് ഈടാക്കുന്ന സെസ്. 750 കോടിരൂപയാണ് സെസ് ഇനത്തിൽ സർക്കാർ ലക്ഷ്യം വയ്കകുന്നത്. 1000 കോടിയാണ് ജിഎസ്ടി വകുപ്പിന്‍റെ പ്രതീക്ഷ.

'ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും എന്‍റെ ചെറുകഥയിൽ നിന്നും മോഷ്ടിച്ചത്'; ആരോപണവുമായി ആർ. ശ്രീലേഖ

യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്

പശ്ചിമ ബംഗാളിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയല്ല, മംഗളൂരു സ്വദേശിയെന്ന് സ്ഥിരീകരണം

ചാനൽ ചർച്ചയിലെ ആരോപണം പിൻവലിച്ച് മാപ്പ് പറയണം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി. ശശി

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീത ഫലമുണ്ടാക്കി: പി. രാജീവ്