ജി. സുധാകരൻ 
Kerala

'ഇടത്തോട്ട് മുണ്ടുടുത്താൽ ഇടതുപക്ഷം ആകില്ല, അടുത്ത കാലത്തൊന്നും സിപിഎം നന്നാകില്ല'; വിമർശനവുമായി ജി. സുധാകരൻ

നിയമസഭയിൽ പിണറായി വിജയൻ വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണെന്നും ജി. സുധാകരൻ പരിഹസിച്ചു

Aswin AM

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരേയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേയും പരിഹാസവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. നിയമസഭയിൽ പിണറായി വിജയൻ വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണെന്നും എഴുന്നേറ്റ് നിന്ന് സഭയിൽ മറുപടി പറയാൻ ആരുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

കെ.എൻ. ബാലഗോപാലിന് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും വി.ഡി. സതീശനെതിരേ സംസാരിക്കാൻ ഒരു നേതാക്കൾക്കും പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത്തോട്ട് മുണ്ടുടുത്താൽ ഇടതുപക്ഷവും വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു. അടുത്ത കാലത്തൊന്നും സിപിഎം നന്നാകാൻ പോകുന്നില്ലെന്നും പാർട്ടിക്ക് സമൂഹത്തിലുള്ള വിശ്വാസ‍്യത പൂർണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു

'നമ്മുടെ രാജ‍്യത്തുള്ളത് അന്ധമായ നിയമവ‍്യവസ്ഥ'; ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ വെറുതെ വിട്ടതിൽ കോൺഗ്രസ്

പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല; പ്രതികരിച്ച് മന്ത്രി സി.പി. ജോൺ

മോദിയുടെ സീത ആരെന്ന് കോൺഗ്രസ് എംപി; മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസിനെ സമീപിച്ച് ബിജെപി