പിണറായി വിജയൻ

 
Kerala

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു, ആദ്യഗഡു ഫെബ്രുവരിയിൽ

22 ശതമാനത്തിൽ നിന്നും 25 ശതമാനം ആക്കിയാണ് വർധിപ്പിച്ചത്

Manju Soman

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും മൂന്നു ശതമാനം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. 22 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. കൂട്ടിയ ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ഇതിന് പ്രത്യേകം ഉത്തരവിറക്കും.

ജീവനക്കാരുടെ ഡിഎ, ഡിആർ കുടിശിക സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റിൽ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ