Arif Mohammad Khan - Kerala Governor 
Kerala

ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ

രാജ്ഭവന്‍റെ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഇതോടെ അനുമതിയായിരിക്കുകയാണ്

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് കാട്ടി സിപിഎം ഗവർണർക്കെതിരെ സമരം ചെയ്തിരുന്നു.

രാജ്ഭവന്‍റെ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഇതോടെ അനുമതിയായിരിക്കുകയാണ്. ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പു വയ്ക്കാത്തതിന്‍റെ പേരിൽ മുൻ മന്ത്രി എം.എം. മണി ഗവർണറെ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. ഗവർണറുടെ ഇടുക്കി സന്ദർശന വേളയിൽ എൽ‌ഡിഎഫ് ഹർത്താൽ ആചരിക്കുകയും ചെയ്തു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ