കാലടി സർവകലാശാല വിസിയെ നീക്കി ഗവർണർ; നടപടി തോറ്റ വിദ്യാർഥിക്ക് പ്രവേശനം നൽകിയ വിഷയത്തിൽ

 
Kerala

കാലടി സർവകലാശാല വിസിയെ നീക്കി ഗവർണർ; നടപടി തോറ്റ വിദ്യാർഥിക്ക് പ്രവേശനം നൽകിയ വിഷയത്തിൽ

സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരിയെ പദവിയിൽ നിന്ന് നീക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. ബിഎഫ്എ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിക്ക് എംഎഫ്ഐ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി. വിദ്യാർഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞു കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വിസി വിസമ്മതിച്ചതാണ് നടപടിക്ക് കാരണമായത്.

സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സർവകലാശാല താത്കാലിക വിസിയുടെ ചുമതല ഗീതാകുമാരിക്ക് നൽകിയത്. ബിഎഫഅഎ തോറ്റ വിദ്യാർഥിക്ക് എംഎഫ്എ പ്രവേശനം നൽകുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ വിസിയോടും പരീക്ഷ കൺട്രോളറോടും ഗവർണർ ആവശ്യപ്പെട്ടെങ്കിലും വിസി ഇക്കാര്യം അംഗീകരിച്ചില്ല.

പ്രക്ഷോഭകർ ഇന്ത്യയെപ്പോലെ ശത്രുക്കൾ: പാക്കിസ്ഥാൻ

ബാറുകൾ നേരത്തെ തുറന്നാൽ ലൈസൻസ് മരവിപ്പിക്കും

എം.എ. യൂസഫലി യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാൻ

ഡിജിറ്റൽ ഭരണ പരിഷ്കാരങ്ങൾക്ക് സംസ്ഥാന സർക്കാർ

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ഉദ‍്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു