Kerala

'രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ല'; ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആഭൃന്തര വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

2014 ൽ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ബെനറ്റ്ന എബ്രഹാമിന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു. പെയ്മെന്‍റ് സീറ്റ് എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. ഈ വിഷയത്തിൽ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ പിന്നീട് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സംഭവത്തിൽ അധികാര ദുർവിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്‍ ലോകായുക്തയിൽ പുനപരിശോധന ഹർജി നൽകി. എന്നാൽ ലോകായുക്ത ഇത് അംഗീകരിച്ചില്ല. തുടർന്ന് പന്ന്യൻ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ