heat climate to increase in kerala warning 
Kerala

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ

വരും ദിവസങ്ങളിലും ഇതേ നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

MV Desk

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ സമതല പ്രദേശങ്ങളിൽ തിങ്കളാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ. 36.8° സെൽഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തിൽ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്.

എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ തന്നെ വിവിധ ജില്ലകളിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 35 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്ന ചൂട് രേഖപെടുത്തിയിട്ടുണ്ട്. കേരളത്തിൽ പൊതുവെ പകൽ സമയത്ത് ചൂട് കൂടി വരുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രതിഭാസം ഇതേ നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ജനുവരി 15 ഓടെയാണ് കേരളത്തിൽ ഉൾപ്പടെ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്നും തുലാവർഷം പൂർണമായും വിന്‍വാങ്ങിയത്. അടുത്ത ദിവസങ്ങളിൽ മിതമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും എവിടെയും മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിടില്ല.

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video