വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം file
Kerala

വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം

വിവിധ ജില്ലകളിൽ യെലോ അലര്‍ട്ട്

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 1 മുതൽ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലര്‍ട്ട് നൽ‌കി.

വെള്ളി : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ശനി : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, ഒക്ടോബർ 31, നവംബർ 01, 02 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?