Kerala

കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ: സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി

കൊച്ചി: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്ന് കോടതി വ്യക്തമാക്കി. അത്തരം ക്ലാസുകൾ വേണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിബിഎസ്ഇ സ്കൂൾ മാനെജ്മെന്‍റ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. തുടർന്ന് വിഷയം ഡിവിഷൻ ബെഞ്ചിന് കൈമാറി.

അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ. ബദറുദിന്‍റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കുട്ടികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകൾ എന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. സംസ്ഥാനത്തെ വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് മേയ് 4 നാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ