.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പ്രതിഷേധം കടുത്തു; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി

 
Kerala

പ്രതിഷേധം കടുത്തു; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി

നിലവിലെ സാഹചര്യത്തിൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്നാണ് അഭിഭാഷകയുടെ നിലപാട്.

നീതു ചന്ദ്രൻ

കൊച്ചി: അഭിഭാഷകരുടെ പ്രതിഷേധത്തിനു പിന്നാലെ അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ബദറുദ്ദീനാണ് ചീഫ് ജസ്റ്റിസിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് അലക്സ് എം.സ്കറിയയുടെ ഭാര്യ സരിതയോട് മാപ്പ് പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്നാണ് അഭിഭാഷകയുടെ നിലപാട്. എന്നാൽ ചർച്ചയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ പ്രതികരണം.

കോടതി മുറിയിൽ അഭിഭാഷകയെ അപമാനിക്കും വിധത്തിൽ പെരുമാറിയ ഹൈക്കോടതി ജസ്റ്റിസിനെതിരേ അസാധാരണമാം വിധം പരസ്യ പ്രതിഷേധമാണ് അഭിഭാഷകർ നടത്തിയത്. ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ മാപ്പ് പറയണമെന്നായിരുന്നു അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഡ്വ. അലക്സ് എം. സ്കറിയ മരണപ്പെട്ടത്. അലക്സ് മരണപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്‍റെ വക്കാലത്ത് മാറുന്നതിനായി നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ അലക്സിന്‍റെ ഭാര്യ സരിത ഹാജരായി കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചു. ഇതാണ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. കേസുകൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. പ്രമുഖ അഭിഭാഷകനായ അലക്സിനെയും അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചും അറിയില്ലെന്ന മട്ടിലുള്ള ജസ്റ്റിസിന്‍റെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചുവെന്നും കരഞ്ഞു കൊണ്ട് അവർ കോടതി വിട്ടുവെന്നുമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്.

വിഷയത്തിൽ‌ ജസ്റ്റിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറി ഉപരോധിച്ചു. മാപ്പ് പറയാത്ത പക്ഷം കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

വീടുകൾക്ക് ഗ്യാസ് സിലിണ്ടർ 45 ദിവസം കൂടുമ്പോൾ; വാണിജ്യ സിലിണ്ടറിന് ഇളവ്

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ; എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ‌നടത്തി ജോസ് കെ. മാണി

''ഒരുമാതിരി പണി കാണിക്കരുത്''; മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി

നേമത്ത് രാഹുൽ ഈശ്വർ സ്ഥാനാർഥി? ചർച്ച നടത്തി കോൺഗ്രസ്

തൃശൂരിൽ കിടപ്പു രോഗിയായ 84 കാരിയെ തെരുവുനായ കടിച്ചുകൊന്നു