Thomas Isaac 
Kerala

മസാല ബോണ്ട് കേസ്; തോമസ് ഐസകിന്‍റെ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരേ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമിനുമാണ് ഹൈക്കോടതിയെ സമീപിച്ചത്

Namitha Mohanan

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളിൽ നോട്ടീസിൻമേൽ മറുപടി നൽകാനാണ് കോടതി നിർദേശം. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരേ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമിനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരും കോടതിയിൽ വാദിച്ചത്. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡിയുടെ നിലപാട്.

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

''എല്ലാവരും പൊക്കിയപ്പോൾ അങ്ങ് പൊങ്ങി, ആര്യയ്ക്ക് ചെറുപ്പത്തിന്‍റെ ധാർഷ്ട്യവും അഹങ്കാരവും''; വെള്ളാപ്പള്ളി

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ