സവർക്കറെ പുകഴ്ത്തി ചോദ്യം; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

 
Kerala

സവർക്കറെ പുകഴ്ത്തി ചോദ്യം; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

സർക്കാരിന്‍റെ അധികാര പരിധിയിൽ ഇടപെടാൻ തയാറല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു

Namitha Mohanan

കൊച്ചി: സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം തയാറാക്കിയതിന് സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് അധ്യാപകൻ ഗുരു പ്രസാദിന്‍റെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിഷേധിച്ചത്.

സർക്കാരിന്‍റെ അധികാര പരിധിയിൽ ഇടപെടാൻ തയാറല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഏത് പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്ന് വിശദീകരിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത് തിങ്കളാഴ്ച കോടതി വീണ്ടും ഹർജി പരിഗണിക്കും.

കാസർഗോഡ് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എൽപി സ്കൂൾ വിദ‍്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിൽ വിവാദമായ ചോദ‍്യാവലിയിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്ത്. ബ്രിട്ടീഷുകാരിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര‍്യ സമരസേനാനി ആരാണെന്നായിരുന്നു വിവാദ ചോദ‍്യം. അധ‍്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കറെന്നായിരുന്നു ഉത്തരമായി രേഖപ്പെടുത്തിയിരുന്നത്. ഇതാണ് വിവാദമായത്.

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

10 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഇരട്ട സെഞ്ച്വറിയുമായി ലക്ഷ്യ റായ്ചന്ദാനി; ഓസ്ട്രേലിയ അണ്ടർ-19നെതിരേ ഇന്ത്യക്ക് വൻ ലീഡ്

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി