കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളെജ് അധികൃതരുടെ നടപടി
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുകയായിരുന്നു. ലോറന്‍സിന്‍റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചത്.
അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് വ്യക്തമാക്കി. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻസ് വ്യക്തമാക്കി.