Kerala

"കൊച്ചി കോർപ്പറേഷന് 100 കോടി പിഴ"; ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളിൽ തുക അടയ്ക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞത്.

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ (brahmapuram fire) തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ (national green tribunal) ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.

8 ആഴ്ച്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മെയ് 2ന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം. കേസ് വീണ്ടും മെയ് 23ന് പരിഗണിക്കും. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളിൽ തുക അടയ്ക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞത്.

അതേസമയം, മാലിന്യനീക്കം ഇഴയുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. എന്നാൽ വേർതിരിക്കാതെ മാലിന്യം ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് കൊച്ചി കോർപ്പറേഷന്‍ സെക്രട്ടറി കോടതിയിൽ (kerala highcourt) അറിയിച്ചു. 210-230 ടൺ ജൈവ മാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നും ഇതുകൂടാതെ ഏപ്രിൽ 4 മുതൽ ലെഗസി വേസ്റ്റുകളും സ്വീകരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍