കൊച്ചിയിലെ ഡബിൾ ഡെക്കർ ബസ് യാത്ര എങ്ങനെ ബുക്ക് ചെയ്യാം?? | Video

 
representative image
Kerala

കൊച്ചിയിലെ ഡബിൾ ഡെക്കർ ബസ് യാത്ര എങ്ങനെ ബുക്ക് ചെയ്യാം?? | Video

കൊച്ചി നഗരത്തിന്‍റെ രാത്രിക്കാഴ്‌ചകളും ആസ്വദിക്കാം.

കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ യാത്രയാണ് 'നഗരക്കാഴ്‌ചകൾ' എന്ന പേരിലുള്ള പുതിയ സർവീസ്. ബോട്ട് ജെട്ടി കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്ന് ആരംഭിച്ചു തോപ്പുംപടി കോപ്റ്റ് അവന്യു വോക് വേ, ഗോശ്രീ പാലം എന്നിവിടങ്ങളിൽ നിന്നു പ്രകൃതിഭംഗിയും കൊച്ചി നഗരത്തിന്റെ രാത്രിക്കാഴ്‌ചകളും ആസ്വദിക്കാം.

ഡബിൾ ഡെക്കർ യാത്ര onlineksrtcswift.com എന്ന സൈറ്റ് വഴിയോ നേരിട്ടു സ്‌റ്റാൻഡിലെത്തിയോ ബുക്ക് ചെയ്യാം. സൈറ്റിൽ സ്‌റ്റാർട്ടിങ് ഫ്രം 'കൊച്ചി സിറ്റി റൈഡ്' ഗോയിങ് ടു 'കൊച്ചി' എന്ന് എന്റർ ചെയ്താണു സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 9961042804, 9447223212 എന്ന നമ്പറുകൾ വഴി ഫോണിലൂടെയും സീറ്റുകൾ ഉറപ്പിക്കാം. മുകളിലെ സീറ്റിനു 300 രൂപയും താഴെയുള്ള സീറ്റിനു 150 രൂപയുമാണു നിരക്ക്. വൈകിട്ട് 5നാണു ട്രിപ്പ് തുടങ്ങുന്നത്.

എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽനിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക് നിശ്ച‌യിച്ചിരിക്കുന്നത്. എന്നാൽ ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ കാണാം.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി