പ്ലേ സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ച ബസ്

 
Kerala

സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരുക്ക്

മരിച്ചത് ഗിരി ജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ

Jisha P.O.

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരി ജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂളിന്‍റെ കോമ്പൗണ്ടിൽ വച്ചാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ 9 മണിക്കായിരുന്നു അപകടം. സ്കൂള്‍‌ ബസിൽ നിന്ന് ഇറങ്ങിയ കുട്ടി ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടന്നുപോകുകയായിരുന്നു.

കുട്ടി പോയതിന്‍റെ തൊട്ടുപിന്നിലായി മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിക്കുകയും,ചക്രങ്ങൾ കുഞ്ഞിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി പോകുകയുമായിരുന്നു. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലെക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുന്നു; സർക്കാരിനെതിരേ ആഞ്ഞടിച്ച് വി.ഡി സതീശൻ

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി മോദി; വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും

മധ‍്യപ്രദേശിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി കേരളം; മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടം

തിക്കി തിരക്കി ഭക്തരെ കയറ്റിയിട്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി; പാളിച്ച സംഭവിച്ചതിൽ ദേവസ്വം ബോർഡിന് രൂക്ഷവിമർശനം

എസ്ഐആറിനെതിരായ ഹർജികൾ ; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും