Kerala

ഇന്ധനത്തിനും മദ്യത്തിനും വിലകൂടും; കെട്ടിട നികുതിയിലും പരിഷ്ക്കാരം

തിരുവനന്തപുരം: പെട്രോൾ ഡീസൽ എന്നിവയ്ക്ക്  വിലകൂടുമെന്ന് ബജറ്റിൽ ധനമന്ത്രി. 2 രൂപ സെസ് ആണ് ഇവയ്ക്ക് ഏർപ്പെടുത്തിയത്. മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് വർധിക്കും.  പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് പുറമേ വാഹനങ്ങൾ, ഫ്ലാറ്റുകൾ,  എന്നിവയ്ക്കും  വില കൂടുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.  

500 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് പിരിക്കുമെന്നും സാമൂഹിക സുരക്ഷാ ഫണ്ടിനായിട്ടാണ് ഈ തുക ഉപയോഗിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി

കെട്ടിട നികുതിയിലും പരിഷ്ക്കാരങ്ങളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വഴി 1000 കോടി അധിക സമാഹാരമാണ ് സർക്കാർ‌ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടർ ഉജ്വൽ നികം ബിജെപി സ്ഥാനാർഥി, പൂനം മഹാജനെ തഴഞ്ഞു

പതിനേഴുകാരിയെ 3 ദിവസം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു, കമ്പി പഴുപ്പിച്ച് മുഖത്ത് പേരെഴുതി

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

സംസ്ഥാനത്ത് സുതാര്യമായ തെരഞ്ഞെടുപ്പു നടന്നിട്ടില്ല; തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി വി.ഡി. സതീശൻ

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; നടുറോഡിൽ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്പോര്