Kerala

പകര്‍ച്ചപ്പനി: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി, ഡെങ്കി, എലിപ്പനി എന്നിവയ്ക്കെതിരേ ശ്രദ്ധ പുലര്‍ത്തണം.

MV Desk

പത്തനംതിട്ട : പകര്‍ച്ചപ്പനിക്കെതിരേ ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പകര്‍ച്ചപ്പനി, ഡെങ്കി, എലിപ്പനി എന്നിവയ്ക്കെതിരേ ശ്രദ്ധ പുലര്‍ത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. ജൂണ്‍ 26നും 27നും തദ്ദേശഭരണസ്ഥാപന തലത്തില്‍ യോഗം ചേരുകയും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യണം. ശുചീകരണത്തിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് ശരിയായി വിനിയോഗിച്ചെന്ന് വാര്‍ഡ് തല ശുചിത്വ സമിതി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതല യോഗം രണ്ടാഴ്ചയില്‍ ഒരിക്കലും വാര്‍ഡ്തല യോഗം ആഴ്ചയില്‍ ഒരിക്കലും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം- മന്ത്രി നിർദ്ദേശിച്ചു.

 ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. എല്ലാ ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡും ക്ലിനിക്കും പ്രവര്‍ത്തിക്കണം. സ്വകാര്യആശുപത്രികളിലെ ചികിത്സാനിരക്ക് രോഗികള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തദ്ദേശസ്വയംഭരണസ്ഥാപനം, ആരോഗ്യവകുപ്പ്, തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ ചേര്‍ന്ന് സന്ദര്‍ശിക്കണം. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുകളില്‍ താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍,ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍,  എഡിഎം ബി. രാധാകൃഷ്ണന്‍, എംപി യുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ. തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

"10 രൂപ നൽകിയാൽ പോലും വൈദ്യുതി കിട്ടാത്ത സ്ഥിതി"; സൗരോർജ ഉത്പാദനം വ്യാപമാക്കുമെന്ന് മന്ത്രി