കെ.ബി. ജയചന്ദ്രന്‍ 
Kerala

രാജ്യാന്തര ചലച്ചിത്രമേള; കെ.ബി. ജയചന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം, ശിശുക്ഷേമസമിതി പുരസ്കാരം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

Megha Ramesh Chandran

തി​രു​വ​ന​ന്ത​പു​രം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പ്രത്യേക ജൂറി പരാമർശം "മെ​ട്രൊ വാ​ർ​ത്ത' ചീ​ഫ് ഫോട്ടോ​ഗ്രാ​ഫ​ർ കെ.​ബി. ജ​യ​ച​ന്ദ്ര​ന്. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മെട്രൊ വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തമായ ചിത്രങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

ചലച്ചിത്രമേളയുടെ സമാപനചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും ജയചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. തി​രു​വ​ന​ന്ത​പു​രം പി​ടി​പി ന​ഗ​റി​ന് സ​മീ​പം "കൂ​ട് ' വീ​ട്ടി​ൽ കെ.​ബി. ജ​യ​ച​ന്ദ്ര​ൻ കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തോ​ള​മാ​യി പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

മുമ്പും അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട കെ.ബി. ജയചന്ദ്രന്, സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം, ശിശുക്ഷേമസമിതി പുരസ്കാരം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ അ​നി​ത, മ​ക​ൾ ജാ​ൻ​കി.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം