ഡോ.കെ.എ. സക്കറിയ 
Kerala

ഡോ.കെ.എ. സക്കറിയക്ക് ഐഎസ്ടിഡി ഫെല്ലോഷിപ്പ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ് പ്രൊഫസറും കുസാറ്റ് കൗശല്‍ കേന്ദ്രം ഡയറക്ടറുമാണ് ഡോ. കെ. എ. സക്കറിയ.

MV Desk

കൊച്ചി: ഇന്ത്യയിലെ മാനവവിഭവശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ ഏറ്റവും പഴക്കം ചെന്ന പ്രൊഫഷണല്‍ ബോഡി ആയ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്‍റ് (ഐഎസ്ടിഡി)- ന്‍റെ 2022-23 വര്‍ഷത്തെ ഫെലോഷിപ്പിന് ഡോ. കെ. എ. സക്കറിയയെ തെരഞ്ഞെടുത്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ് പ്രൊഫസറും കുസാറ്റ് കൗശല്‍ കേന്ദ്രം ഡയറക്ടറുമാണ് ഡോ. കെ. എ. സക്കറിയ.

കൊച്ചി സര്‍വ്വകലാശാലയില്‍ ജീവനക്കാരുടെ പരിശീലനത്തിനായുള്ള സെന്‍റര്‍ ഫോര്‍ എംപ്ലോയീ എംപവര്‍മെന്‍റ് ആന്‍ഡ് സ്‌കില്‍ അക്ക്വിസിഷന്‍, വൊക്കേഷണല്‍ രംഗത്തെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള കൗശല്‍ കേന്ദ്രം, അധ്യാപകരുടെ മികവിനായുള്ള സെന്‍റര്‍ ഫോര്‍ ടീച്ചിങ് എക്‌സലന്‍സ് തുടങ്ങിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയ ഡോ. കെ. എ. സക്കറിയയുടെ മാനവവിഭവശേഷി വികസന രംഗത്തെയും അക്കാദമിക-ഗവേഷണ മേഖലകളിലെയും സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പിന് തെരഞ്ഞെടുത്തത്.

കൊച്ചി സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റംഗം സെനറ്റ് അംഗം, കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഗവേര്‍ണിംഗ് കൌണ്‍സില്‍ അംഗം, അലിഗഢ് സര്‍വ്വകലാശാല മലപ്പുറം കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഐഎസ്ടിഡി കൊച്ചി ചാപ്റ്ററിന്‍റെ ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഡോ. കെ. എ. സക്കറിയ വഹിച്ചിട്ടുണ്ട്. ഡിസംബര്‍ 16- ന് ജയ്പൂരിലെ രാജസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഐഎസ്ടിഡി- യുടെ അമ്പതാമത് നാഷണല്‍ കണ്‍വെന്‍ഷന്‍റെ സമാപന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം